National

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് പൗരന്‍ പിടിയില്‍;കസ്റ്റഡിയിൽ എടുത്തത് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ പൗരന്‍ പിടിയിലായെന്ന് സൈന്യം. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് . കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു.

പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയില്‍ നിന്ന് ഒരു പാകിസ്ഥാന്‍ പൗരനെ പിടികൂടിയതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തിലാണ് അറസ്റ്റ്.

അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയില്‍ സൈനിക നീക്കങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ സേന വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!