Kerala kerala Local

ചെലവൂര്‍ ഉസ്താദ് സി എ എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി

കുന്ദമംഗലം: ഉസ്താദ് സി എ എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണവും അവാര്‍ഡ് ദാനവും സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും ചെലവൂര്‍ ശാഫി ദവാഖാന അങ്കണത്തില്‍ നടന്നു. കെ എം സച്ചിന്‍ ദേവ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിഷക് പ്രതിഭ ആയോധക പ്രതിഭ ഡോ സി രാമനാഥന്‍ നായര്‍, കെ സുനില്‍ കുമാര്‍ ഗുരുക്കള്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി.

ആയൂര്‍ വേദ വിദ്യ പ്രതിഭ കളരി വിദ്യാര്‍ത്ഥി പ്രതിഭ അവാര്‍ഡുകള്‍ ഷീജ ശശി നിര്‍വ്വഹിച്ചു. ഉസ്താദ് അനുസ്മരണ പ്രഭാഷണം ഫ്രൊഫസര്‍ ഡോ. മുഹമ്മദ് ഹസന്‍( ചെയര്‍മാന്‍ മനസ്‌നേഹ ഹോസ്പിറ്റല്‍ മുട്ടിപ്പാലം) ഔഷധ സസ്യഉദ്യാന സമര്‍പ്പണം ജിഹാദ് ഹുസൈന്‍ സെക്രട്ടറി മലബാര്‍ ടൂറിസം സൊസൈറ്റി നിര്‍വ്വഹിച്ചു. ശാഫി ദവാഖാന സ്റ്റാഫിനുള്ള ക്യാഷ് അവാര്‍ഡ് വിതരണം ഡോ. റോയി ജോണ്‍ നടത്തി.

ശാഫി ദവാഖാനയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ നഴ്‌സിംഗ് പഞ്ചര്‍മ്മ തറാപ്പിസ്റ്റ് കോഴ്‌സിന്റെ ബ്രോഷര്‍ എംഎല്‍എ പ്രകാശനം ചെയ്തു.

കൗണ്‍സിലര്‍മാരായ അഡ്വ. സിഎം ജംഷീര്‍,എം പി ഹമീദ്, ഡോ ജി രാജശേഖരന്‍ നായര്‍, ഡോ. മനോജ് കാളൂര്‍, ഡോ പി സി മനോജ് കുമാര്‍, പിസി മുരളീധരന്‍ ഗുരുക്കള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശാഫി ദവാഖാന ജനറല്‍ മാനേജര്‍ എ മൂസ ഹാജി അധ്യക്ഷത വഹിക്കുകയും ചെയര്‍മാന്‍ ഡോ. സഹീര്‍ അലി സ്വാഗതവും ഡോ ധന്യ നന്ദിയും പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!