Entertainment

മകളെ…. നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും: മകൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും, മകൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. അദ്ദേഹം തന്റെ മകളുടെ പിറന്നാളായിരുന്ന ഇന്നലെ ആശംസകൾ അറിയിച്ച്‌ ദുൽഖർ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പോസ്റ്റ് ഇങ്ങനെ:

എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ടു കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നതു വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ, നിന്നെ നല്ലവണ്ണം അറിയാവുന്നതു കൊണ്ടു തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയിൽ, കൃത്യതയോടെ. എന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” ദുൽഖർ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!