National News

‘ദ് കേരള സ്റ്റോറി’ക്ക് നികുതി ഇളവു നൽകി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ്∙ ‘ദ് കേരള സ്റ്റോറ്റി’ക്ക് നികുതി ഇളവുനല്‍കി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങ് ചൗഹാനാണ് ഇളവ് പ്രഖ്യാപിച്ചത്. അദ്ദേഹം തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

ട്വിറ്റർ പോസ്റ്റിർ ഇങ്ങനെ:

‘ഭീകരപ്രവർത്തനം തുറന്നുകാട്ടുന്നതാണ് സിനിമ. ഇത് എല്ലാത്തരം ആളുകളും കാണണം. ഇതിനായാണ് നികുതിയിളവ് പ്രഖ്യാപിച്ചത്’- ശിവ്‌രാജ് സിങ്ങ് ചൗഹാൻ പറഞ്ഞു. ബിജെപിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതേ സമയം ‘ദ് കേരള സ്റ്റോറി’ കേരളത്തിൽ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപിക കഥയാണെന്ന് ഉൾപ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്‍മറിൽ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!