മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കുപ്പണയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിന് പകരം നിര്‍മ്മിച്ച തോപ്പില്‍ രവി സ്തൂപത്തിന്റെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. തൃപ്തികരമല്ലെങ്കില്‍ അവരെയും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ചു വരണം. അതിന് നേതൃത്വം തയ്യാറാകണമെന്നും കെ സുധാകരന്‍ ചൂണ്ടികാട്ടി. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കുമെന്നും സി.പി.എമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍ ധൈര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു.