National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 3545 പേർക്ക് കോവിഡ്; കഴിഞ്ഞ ദിവസത്തേക്കാൾ 8.2% വർദ്ധനവ്

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3545 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആയി ഉയർന്നു.

ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ 356, കേരളം 342, മഹാരാഷ്ട്ര 233 എന്നിങ്ങനെയാണ് മൂന്നക്കം കടന്ന മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് 79.82% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!