സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മെയ് 31 വരെ നിര്‍ത്തിവെച്ചത്. സെമി ലോക്ക്്ഡൗണ്‍ മൂലവും കോവിഡ് നിയന്ത്രണങ്ങള്‍ കാരണവും യാത്രക്കാര്‍ തീരെ കുറവാണ്. ഇതുമൂലം സര്‍വീസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചത്.12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്.എന്നാൽ മലബാർ, ഉൾപ്പെടെ യാത്രക്കാർ കൂടുതൽ കയറുന്ന ട്രെയിൻ സർവീസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. സമ്ബൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ച് ട്രെയിൻ സർവീസുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.
ജനശതാബ്ദി, ഏറനാട്, അടക്കം 15 ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31 വരെ റദ്ദാക്കി
