ഓമശ്ശേരി: കോവിഡ് 19 മൂലം ദുരിതത്തിലായ ടൗണിലെ വിവിധ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഓമശ്ശേരി ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ്.ടൗണിലെ ഓട്ടോറിക്ഷ,ടാക്‌സി, ഗുഡ്‌സ്,പിക്കപ്പ്,ചുമട്ടുതൊഴിലാളി, എന്നിവരടങ്ങിയ ഇരുന്നൂറോളം തൊഴിലാളികള്‍ക്കാണ് ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്.ട്രസ്റ്റ് ചെയര്‍മാന്‍ എ.കുഞ്ഞാലി മാസ്റ്റര്‍ സെക്രട്ടറി എം അബ്ദുല്‍ ലത്തീഫ് ഇ.കെ. മുഹമ്മദ്,എം.കെ. അഹമ്മദ് കുട്ടി,എംകെ മുബാറക്ക്, ടി. ശഫീഖ്, സദറു എന്‍.പി ,എം നജുമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശാന്തി ഹോസ്പിറ്റല്‍, പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂള്‍, ശാന്തി കോളേജ് ഓഫ് നഴ്‌സിംഗ്,ശാന്തി സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, ഹെവന്‍സ് പ്രിസ്‌കൂള്‍ , ശാന്തി അക്കാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ആഭിമുഖ്യത്തില്‍ ഓമശ്ശേരി പരിസരത്തെയും വിവിധ കുടുംബങ്ങള്‍ക്കു സൗജന്യ കിറ്റ് ലോക് ഡൗണ്‍ ഭാഗമായി നല്‍കിയിട്ടുണ്ട്. ശാന്തി ഹോസ്പിറ്റല്‍ വളണ്ടിയര്‍ വിഭാഗവും സന്നദ്ധ സേവന വിംഗുമായ സിനര്‍ജി ഓമശ്ശേരിയാണ് കിറ്റുകള്‍ ആവശ്യക്കാരിലേക്ക് എത്തിച്ചു നല്‍കിയത്.

