കുന്ദമംഗലം പടനിലത്ത് വീട്ടിലെ കിണറിൽ വീണ കാട്ടുപന്നിയെ താമരശ്ശേരി ഫോറസ്റ്റ് ടീം വെടിവെച്ച് കൊന്നു. പടനിലം ഉപ്പഞ്ചേരിമ്മൽ മൊയ്തീൻ ഹാജിയുടെ വീട്ടിലെ കിണറിലാണ് രാവിലെ കാട്ടുപന്നിയെ വീണ നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കിണറിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർനോക്കിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്.കഴുത്തിൽകുരുക്കിട്ട് കിണറിൽ നിന്നും അൽപ്പംഉയർത്തിയശേഷ വെടി വെക്കുകയായിരുന്നു
പടനിലത്ത് വീട്ടിലെ കിണറിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

