Local

കോവിഡ്ജാഗ്രത ;കണ്ണികളായി ചിത്രം വരച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: കോവിഡ് ജാഗ്രതാ പ്രചാരണത്തില്‍ കണ്ണികളായി വിദ്യാര്‍ത്ഥികളും.
വീട്ടിലിരുന്ന് ചിത്രം, പോസ്റ്റര്‍ രചന നടത്തി എല്‍കെജി മുതല്‍ ഹയര്‍സെക്കണ്ടറിതലം വരെയുള്ള കുട്ടികളാണ് വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രചാരണത്തില്‍ അണി ചേരുന്നത്.
സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുട്ടികളുടെ വേദിയായ ബാലസദയമാണ് വേറിട്ട പ്രചാരണ പദ്ധതി തുടങ്ങിയത്.പ്രതിരോധ പ്രവര്‍ത്തനത്തിന് കുട്ടികളെ സജ്ജരാക്കിയുള്ള ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. കുട്ടികളില്‍ കോവിഡിനെക്കുറിച്ച് സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരില്‍ ബോധവല്‍ക്കരണവും ബാലസദയം ലക്ഷ്യ മിടുന്നു. അവരില്‍ സാമൂഹ്യബോധവും സഹജീവിസ്‌നേഹവും അവധിക്കാലം സര്‍ഗ്ഗാത്മകമായി വിനിയോഗിക്കാനും ഇതുവഴിവെക്കും.

കോവിഡ്: കരുതാം, പൊരുതാം എന്ന വിഷയത്തില്‍ കുട്ടികള്‍ വീട്ടില്‍ നിന്ന് രചന തയ്യാറാക്കി, ഫോട്ടോയെടുത്ത് വാട്‌സാപ്പിലൂടെ അയക്കുകയാണ് വേണ്ടത്. രചനകള്‍ ആദ്യഘട്ടത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ബാലസദയം ചെയ്യുന്നത്. പിന്നീട് പ്രധാന കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട രചനകള്‍ക്ക് സമ്മാനവും നല്‍കുന്നുണ്ട്. മര്‍ച്ച് 26ന് തുടങ്ങിയ പ്രചാരണത്തില്‍ ഇതിനകം മുന്നൂറോളം കുട്ടികള്‍ രചനകള്‍ അയച്ചു. തോക്കല്ല, കോവിഡിനെ നേരിടാന്‍ സോപ്പും വെള്ളവുമാണ് ആയുധം, സ്വയം കരുതലെടുത്ത് നാടിനെ രക്ഷിക്കാം, കണ്ണി മുറിക്കാം, പ്രകൃതിസംരക്ഷണം അങ്ങനെ വിത്യസ്ഥ ആശയങ്ങളൂന്നിയാണ് കുട്ടികളുടെ രചന. 125 ഓളം വാട്‌സാപ്പ് ഗ്രുപ്പുകള്‍, ഫെയ്‌സ് ബുക്ക്, വെബ് സൈറ്റ് വഴി ഇപ്പോള്‍ കുട്ടികളുടെ രചനകള്‍ പ്രചരിക്കപ്പെടുന്നുണ്ട്. ചാര്‍ട്ട് പേപ്പര്‍, ഡ്രോയിംഗ് ഷീറ്റ് ,അവ ലഭ്യമല്ലെങ്കില്‍ വെള്ള പേപ്പര്‍ എന്നിവയിലായിരിക്കണം രചന.പെയിന്റിംഗിന് വാട്ടര്‍/ ഓയില്‍/ അക്രിലിക് , ക്രയോണ്‍ അല്ലെങ്കില്‍ പേന, പെന്‍സില്‍ ഉപയോഗിക്കാം പോസ്റ്ററില്‍ ലക്ഷ്യ സംവാദം സാധ്യമാകുന്ന വാക്യങ്ങളാകണം.
വിവരങ്ങള്‍ക്ക്: 8714402520, 94956 142 55.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!