കാസര്‍കോട് പ്രത്യേക കോവിഡ് പരിചരണ ആശുപത്രി തുടങ്ങുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പോകുന്ന ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 30 അംഗ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ സ്വീകരണം നല്കി. കോഴിക്കോട് ജില്ലാ പോലീസ് ടീമും നന്മ ഫൗണ്ടേഷനും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കാസര്‍ഗോഡ് കോവിഡ് രോഗം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മികവ് തെളിയിച്ച ഡോക്ടര്‍മാരും നഴ്സുമാരും കാസര്‍ഗോട്ടേക്ക് പുറപ്പെട്ടത്.
കാസര്‍കോട്ടേക്ക് പോകുന്ന ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘത്തിന് സ്വീകരണം നല്കി

