കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ ജാമ്യം ലഭിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഇതേതുടര്‍ന്ന് കുഴല്‍നാടനും ഷിയാസും കോതമംഗലം കോടതിയിലേക്ക് ഓടിക്കയറി.
പൊലീസ് വാഹനം ആക്രമിച്ച കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമം. മുവാറ്റുപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കോടതി വളപ്പില്‍ ഉണ്ടായിരുന്നത്.
ഇതേതുടര്‍ന്ന് കോടതി പരിസരത്ത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.