ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രദീപ് സിംഘല്‍ എന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നും സിംഘല്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആഗ്രഹം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.