Kerala News

ലിംഗ നീതിയും ഭരണഘടനയും; സെമിനാർ സംഘടിപ്പിച്ചു

ലിംഗനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ, കേരള പോലീസ് അസോസിയേഷൻ, കോഴിക്കോട് സിറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി സെമിനാർ ഉദ്ഘാടനം ചെയ്തു.

കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥർക്ക് ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ ഇത്തരം സെമിനാറിൽ പങ്കെടുക്കുന്നത് വഴി സാധിക്കുമെന്നും അഡ്വ. പി. സതിദേവി പറഞ്ഞു.

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റജീന പി.കെ അധ്യക്ഷത വഹിച്ചു.കോഴിക്കോട് സിറ്റിയിലെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുത്തു.

ചിന്താവളപ്പ് മജെസ്റ്റിക് ഹാളിൽ നടന്ന പരിപാടിയിൽ അഡിഷണൽ ഗവ. പ്ലീഡർ പി.എം.ആതിര വിഷയാവതരണം നടത്തി. സിറ്റി പോലീസ് മേധാവി രാജ്പാൽ മീണ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷിനോദാസ്. എസ്. ആർ, വനിതാ സെൽ ഇൻസ്‌പെക്ടർ ഉഷ.പി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശശികുമാർ.കെ എന്നിവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. പി. പവിത്രൻ സ്വാഗതവും ജിജി നാരായണൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!