മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ കബളിപ്പിച്ച് പണവും ആഭരണങ്ങളും കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. തൃശൂ ർ പാവരട്ടി സ്വദേശിഷാഹുൽ ഹമീദാണ് എറണാകുളം പോലീസിന്റെ പിടിയിലായത്.
മന്ത്രവാദം നടത്തിയ സ്വർണം ധരിച്ചാൽ വിവാഹം നടക്കുമെന്ന് പറഞ്ഞ് എറണാകുളം പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്ന് ഇയാള്‍ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെന്നാണ് പരാതി. യുവതിയുമായി പരിചയത്തിലായ ഷാഹുൽ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് 2021 മുതല്‍ പല തവണകളായി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു.
ബാങ്ക് ലോക്കറിലെ സ്വര്ണത്തിലെ അളവിൽ കുറവ് കണ്ട യുവതിയുടെ സഹോദരി പോലീസിൽ പരാതി നൽകുകയായിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.