തിരുവനന്തപുരം: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താൽ ക്ഷേമ പെൻഷൻ തടയേണ്ടെന്ന് സർക്കാരിന്റെ നിർദേശം. പെൻഷന് വേണ്ടി വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ട അവസാന ദിവസം ഫെബ്രുവരി 28 ആയിരുന്നു. എന്നാൽ പല കോർപറേഷനുകളും മുനിസിപ്പാലിറ്റികളിലും ലഭിച്ച സർട്ടിഫിക്കറ്റുകൾ ഇനിയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ കൃത്യമായ കണക്ക് ലഭിച്ചില്ലെന്ന് ധനകാര്യ വകുപ്പ് വ്യതമാക്കി.
കണക്കുകൾ കൃത്യമായി ലഭിച്ച ശേഷമേ പെൻഷൻ വിലക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു. നിലവിൽ ഉയർന്ന വരുമാനമുള്ളവരും ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.