പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിനേഷ് ത്രിവേദി പാര്‍ട്ടി വിട്ടു. തൃണമൂൽ വിട്ട ദിനേഷ് ത്രിവേദി ദില്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
ഫെബ്രുവരിയില്‍ ത്രിവേദി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. തൃണമൂല്‍ ഇപ്പോള്‍ മമത ബാനര്‍ജിയുടെ കൈവശം അല്ലെന്നാരോപിച്ചായിരുന്നു രാജി.ബംഗാളിൽ നിന്ന് മൂന്ന് വട്ടം രാജ്യസഭയിലെത്തിയ ദിനേഷ് ത്രിവേദി ഫെബ്രുവരി പന്ത്രണ്ടിനാണ് സഭയിൽ നിന്ന് രാജി വച്ചത്.
ഇത് തനിക്ക് ലഭിച്ച സുവര്‍ണാവസരം ആണെന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് തൃവേദി പ്രതികരിച്ചത്. കുറേനാളായി ഈ അവസരത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നെന്നും തന്റെ ആശയങ്ങളില്‍ നിന്ന് വ്യതി ചലിച്ചിട്ടില്ലെന്നും തൃവേദി പറഞ്ഞു.
രാഷ്ട്രീയം കുട്ടിക്കളിയല്ലെന്നും ഗൗരപൂര്ണമായ സമീപനം വേണമെന്നും മമതാ ബാനര്‍ജിക്ക് അതില്ലെന്നുമാണ് തൃവേദിയുടെ ആരോപണം.
തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേയാണ് തൃവേദി ബി.ജെ.പിയിലേക്ക് പോയത്.