മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വിഎസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ ആശുപത്രികളിലെത്തി കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുത്തിരുന്നു
പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി എസ് ഇപ്പോള്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും വി എസ് രാജിവെച്ചിരുന്നു.