തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ അതൃപ്തി പരസ്യമാക്കി സിപിഐ മന്ത്രിമാര്‍. ബജറ്റില്‍ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. ഡല്‍ഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞതവണത്തെക്കാള്‍ 40 ശതമാനം വിഹിതം വെട്ടിക്കുറച്ചു. ധനമന്ത്രിയെ വിഷയം ധരിപ്പിച്ചു, പരിഹരിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കാരുതുന്നില്ലെന്നും ജെ.ചിഞ്ചുറാണി പറഞ്ഞു.
സംസ്ഥാന ബജറ്റിലെ അവഗണനയിലുള്ള അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും. മുന്നണിയിലും മന്ത്രിസഭയിലും വിഷയം ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടേണ്ട സപ്ലൈക്കോയ്ക്ക് ബജറ്റില്‍ മതിയായ നീക്കിയിരിപ്പ് ഇല്ലാത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.