Kerala News

ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ പ്രമുഖർ അനുശോചിച്ചു

സ്വരമാധുരി കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

സംഗീത ലോകത്ത് ഇതിഹാസം തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ലതാമങ്കേഷ്‌കര്‍.മാസ്മരിക ശബ്ദം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ചു. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഏഴുപതിറ്റാണ്ട് ലതാമങ്കേഷ്‌റിന്റെ ശബ്ദം ഹൃദയത്തിലേറ്റിയ വലിയ ആസ്വാദക വൃന്ദം തന്നെ ഉണ്ടായിരുന്നു. ലതാമങ്കേഷ്‌റിന്റെ ഒട്ടനവധി ഗാനങ്ങള്‍ മലായളക്കരയും നെഞ്ചേറ്റിയിട്ടുണ്ട്. ലതാമങ്കേഷ്‌കറിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് സുധാകരന്‍ പറഞ്ഞു

ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ടെന്ന് ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.

മലയാളത്തിലെ കദളി ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ ഗാനാലാപനം നടത്തിയിട്ടുണ്ട്.

സമാനതകളില്ലാത്ത ഈ ഗായികയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!