National News

രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്; 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് ഇന്നലെ പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. . ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 600ന് മുകളിലെന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് പറയുന്നു. അതേസമയം, മരണനിരക്കിൽ കേരളം മുന്നിലാണ്.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!