കുന്ദമംഗലം; പൗരത്വ നിയഭേദഗതി നടപ്പിലാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജനജാഗരണ സമിതി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി സ്വാഭിമാന്‍ റാലി നടത്തി. റാലി കാരന്തൂരില്‍ നിന്ന് ആരംഭിച്ചു. റാലിക്ക് ‘ടി പി സുരേഷ്, ബൈജു,രവീന്ദ്രന്‍ കിപ്പോട്ടില്‍, കെ.എം ചന്ദ്രന്‍, ചക്രായുധന്‍,സുഭദ്രന്‍ പ്രവീണ്‍ പടനിലം എന്നിവര്‍ നേതൃത്വം നല്‍കി. പൊതു സമ്മേളനം-വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.റിട്ട: ജഡ്ജി .ശാന്തകുമാരി അമ്മ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ‘ കെ.പി പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി.പ്രവീണ്‍ പടനിലം സ്വാഗതവും ഒ.സുഭദ്രന്‍ നന്ദിയും പറഞ്ഞു
ജനജാഗരണ സമിതി സ്വാഭിമാന്‍ റാലി നടത്തി

