കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം. തൊഴിലാളികൾക്ക് 10 വർഷം തടവും7 ലക്ഷം രൂപ പിഴയും നൽകുന്ന ഹിറ്റ് ആൻ്റ് റൺ കിരാത നിയമത്തിനെതിരെ മോട്ടോർ കോൺഫെഡറേഷൻ സി ഐ ടി യു കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബസ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രതിഷേധ ദിനം ആചരിച്ചു . ലൈറ്റ് മോട്ടോർ ജില്ലാ സിക്രട്ടറി പി ആരിഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം എം സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ കുന്ദമംഗലം ഏരിയാ സെക്രട്ടറി സി. പ്രമോദ് സ്വാഗതം പറഞ്ഞു പി. പവിത്രൻ,ജി ടി സുബ്രഹ്മണ്യൻ, ബാവ പുതുക്കുടി സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ ട്രഷറർ മധു മാവൂർനന്ദി രേഖപ്പെടുത്തി.
കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം

