National

പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല; കണ്ണൂര്‍ സര്‍വകലാശാല

ന്യൂഡല്‍ഹി: പ്രിയാ വര്‍ഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. പ്രിയാ വര്‍ഗീസ് സ്റ്റുഡന്റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സര്‍വകലാശാല കോടതിയില്‍ സത്യവാങ് മൂലം നല്‍കി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍വകലശാല ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും കൂടുതല്‍ സമയം തേടിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് യു.ജി.സിയും ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!