Local

പെരിങ്ങൊളം ഹയർ സെക്കൻഡറിയിലെ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനു വേണ്ടി കുന്നമംഗലം നിയോജക മണ്ഡലം എം .എൽ .എ അഡ്വ :പി ടി എ റഹീമിന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു .

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും മുൻ കാലങ്ങളെ അപേക്ഷിച്ച് ആധുനികവൽക്കരണം നടത്തപ്പെട്ടിരിക്കയാണെന്നും സംതൃപ്തരായ അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ് കാണാൻ കഴിയുന്നതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു .ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട് അധ്യക്ഷം വഹിച്ചു .

സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ അൽ അസ്ഹർ അറബിക് മാഗസിൻ പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വൈ .വി.ശാന്ത പ്രകാശനം ചെയ്തു .1985ലെ ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ സ്കൂളിനു വേണ്ടി സംഭാവന നൽകിയ ലൈബ്രറി പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ കെ .കെ .മധുകുമാർ ഏറ്റുവാങ്ങി .ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം .സുഷമ ,വാർഡ് മെമ്പർ എം .ഗോപാലൻ നായർ ,പ്രിൻസിപ്പൽ പി .അജിത ,പി .ടി .എ പ്രസിഡന്റ്‌ ആർ .വി .ജാഫർ ,വൈസ് പ്രസിഡന്റ്‌ വി .പി .ലെനീഷ് ,എസ് .എം .സി ചെയർമാൻ ശബരീഷ് .ടി .വി ,എം .പി .ടി .എ പ്രസിഡന്റ്‌ ബവിത .വി .ബി ,സ്റ്റാഫ് സെക്രട്ടറി യുസുഫ് ,വി .സി .സേതുമാധവൻ ,വി .അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!