ജലമേളക്കിടെ പോലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ നഷ്ടപ്പെട്ടു. ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാ നദിയില്‍ വീണുപോയത്. ഇവ കണ്ടെത്താന്‍ പോലീസ് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജലമേള.തിരുവല്ല ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് മണിക്കൂറിലധികമായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ദര്‍ എത്തിയതിനെത്തുടര്‍ന്ന്, ഒഴുക്കില്‍പ്പെട്ട ആർക്കോ വേണ്ടിയുള്ള തിരച്ചിലാണെന്ന് കരുതി പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി.സ്റ്റാര്‍ട്ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടുപോയത്.