ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുകന്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരണിയുടെ ശേഷി കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തണമെങ്കിൽ സമീപത്തെ മൂന്ന് മരങ്ങൾ മുറിക്കേണ്ടി വരും. ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ ഷട്ടറുകൾ തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തടസമാകുന്നത് കേരളത്തിന്റെ നിസഹകരണമാണെന്നും, ബേബി ഡാമിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയ്യാറായിട്ടില്ലെന്നും അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ആരോപിച്ചു.
അണക്കെട്ടിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തിന് പ്രസക്തിയില്ല. ഇപ്പോള്‍ നടക്കുന്നത് വര്‍ഷങ്ങളായി നടക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബേബി ഡാം ശക്തിപ്പെടുത്തും ‘, ശേഷം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട്;

