കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണം എന്നായിരുന്നു പി.സി ജോര്‍ജിന്റെ ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മുന്‍കരുതലുകളോടെ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.