Kerala News

കോഴിക്കോട് പീഡനത്തിനായിരയായ 6 വയസ്സുകാരിയുടെ നില അതീവ ഗുരുതരം

ചൈല്‍ഡ് ബ്രിഗേഡ് എഗൈന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ്; കുട്ടികളുടെ നേരെ നടക്കുന്ന  ആക്രമണങ്ങള്‍ക്കെതിരെ സാക്ഷരതാ യജ്ഞം പോലെ ഒരു പ്രസ്ഥാനം

ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽപീഡനത്തിനിരയായ ആറു വയസുകാരിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. ബുധനാഴ്​ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 20 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ ഇവർ ഏറെ നാളുകളായി ക്വറിയിൽ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.ശേഷം ഏകദേശം 11 മണിയോടുകൂടിയാണ് ഇവർ വീട്ടിലെത്തുന്നത്.

സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ സ്ഥലം.ക്വാറിയെ സംബദ്ധിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.അടുത്ത കാലത്തായി ക്വാറി ഉടമ ഒഴിപ്പിച്ച വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് അതിനാൽ തന്നെ നിരവധി ഒറ്റപെടലുകൾ ഈ സ്ഥലത്ത് ഉണ്ട്.ഇവയെല്ലാം സാമൂഹ്യ വിരുദ്ധർക്ക് അവസരമായി മാറിയിരുന്നു.

6 വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആൺകുട്ടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീടി​െൻറ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്.പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പോലീസ് ഊർജിതമായ അന്വേഷണം നടത്തി വരുന്നതായി വടകര റൂറൽ എസ് പി ഡോക്ടർ ശ്രീനിവാസ് ജനശബ്‌ദത്തോട് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!