
കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ സ്വദേശിയായ കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

