കുടുംബാസൂത്രണത്തിനായി കൊണ്ടുപോയ അരയ്ക്ക് താഴെ തളര്‍ന്ന തെരുവ്പട്ടിയെ ഒടുവില്‍ തിരികെ നല്‍കി. കഴിഞ്ഞ ദിവസമാണ് ഒരു കരുണയും ദയയും ഇല്ലാതെ വന്ധ്യങ്കരണത്തിനായി കൊണ്ടുപോയ വികലാംഗനായ തെരുവ്പട്ടിയെ ഇതിന് ദിവസവും ഭക്ഷണം നല്‍കി ലാളിക്കുന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം തിരികെ നല്‍കിയത്.
വീട്ടില്‍ വളര്‍ത്തിയ നായ ചത്ത ശേഷം അലഞ്ഞുനടക്കുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശീലമാക്കിയ ദമ്പതികള്‍ ദിവസവും അവശനായ ഈ നായക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. മായനാട് ഭാഗത്ത് ദിവസവും ഇവരുടെ വരവും നോക്കി ഈ മിണ്ടാപ്രാണി കാത്തിരിക്കും.രാവിലെ 9 മണിയോടെ ഇവരുടെ കാറിന്റെ ഹോണ്‍ ശബ്ദിക്കുന്നതോടെ ഇഴഞ്ഞ് ഇഴഞ്ഞ് വരുന്ന കാഴ്ച ആരെയും കരളലലിയിപ്പിക്കുന്നതായിരുന്നു.
കഴിഞ്ഞ ദിവസം ഈ കുടുംബം പതിവുപോലെ പട്ടിക്ക് ഭക്ഷണം നല്‍കാനായി പോയപ്പോള്‍ പട്ടിയെ വന്ധ്യങ്കരണത്തിനായി കൊണ്ടുപോയതായി അറിയുകയായിരുന്നു. തുടര്‍ന്ന് നിരന്തരമായി അന്വേഷിച്ചതിനെത്തുടര്‍ന്ന് വന്ധ്യങ്കരണത്തിനായി വെള്ളിമാട്കുന്ന് എത്തിച്ചതായി അറിയുകയായിരുന്നു. തുടര്‍ന്ന് രാവിലെ അവിടെയെത്തി ഡോക്ടര്‍മാരെ കാര്യം അറിയിച്ച് പട്ടിയെ തിരികെ വാങ്ങുകയായിരുന്നു.
വര്‍ഷങ്ങളായി ഈ കുടുംബം ഇതേ പോലെ അലഞ്ഞു നടക്കുന്ന നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയിട്ട്. ഇതു വരെ ആ മുറ മുടങ്ങിയിട്ടില്ല. വീട്ടിലെ സ്‌നേഹിച്ചു വളര്‍ത്തിയ നായ ചത്തതിന് ശേഷമാണ് ഇവര്‍ക്ക് അതിന്റെ വിഷമം മാറാന്‍ വേണ്ടി അലഞ്ഞു നടക്കുന്ന നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാനും പരിചരിക്കാനുമുള്ള പ്രചോദനം ഇവര്‍ക്കുണ്ടായത്.
ഒട്ടും അവശനായ ഈ പട്ടിയെ വന്ധ്യങ്കരണം എന്ന പേരില്‍ കൊണ്ടുപോയത് തികച്ചും കരുണയില്ലാത്ത പ്രവൃത്തിയാണ്. മനുഷ്യനെപ്പോലെ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള ഇത്തരം ജീവികളെ സഹായിച്ചില്ലെങ്കിലും അവരുടെ ജീവിക്കാനുള്ള അവകാശത്തെ തടയാതിരിക്കുകയെങ്കിലും നമ്മല്‍ ചെയ്യേണ്ടിയിരിക്കുന്നു.