കോഴിക്കോട്: സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിയെന്ന് സംഘാടകർ. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം കെ രാഘവൻ എം പി, മുനവറലി തങ്ങൾ, കെ കെ രമ ഉൾപ്പടെയുള്ളവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘർഷ സാധ്യതയുള്ളതിനാൽ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എൻഐഎയ്ക്കും പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.