ഇടുക്കി രാജമലയിൽ ജനവാസ മേഖവലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്. വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച ശക്തി കുറവുണ്ട്. അതിനാല്‍ സ്വഭാവിക ഇരപിടിയ്ക്കാൻ കഴിയില്ല.ആരോഗ്യപരിശോധനയിലാണ് ഇടത് കണ്ണിൽ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാൽ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ഒരു മാസത്തിനിടെ നിരവധി മൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ഇതാദ്യമായിരുന്നു. നെയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ പത്തെണ്ണവും ചത്തിരുന്നു. രണ്ട് ദിവസം മുമ്പ് ഇടുക്കിയിലെ നയമക്കാട് എസ്റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു
ഇടുക്കിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയ്ക്ക് തിമിരം;സ്വാഭാവിക ഇരതേടൽ അസാധ്യം

