Local

അറിയിപ്പുകള്‍

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/ യൂണിവേഴ്സ്റ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവക്ക് റഗുലര്‍ ആയി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവും മുന്‍ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ലഭിച്ചിരിക്കണം. അവസാന തീയതി 10-12 വരെ ക്ലാസുകള്‍ക്ക് നവംബര്‍ 15, മറ്റുള്ള കോഴ്സുകള്‍ക്ക് ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2771881.

ടോക്കണ്‍ ലഭിച്ചവര്‍ ഹാജരാകണം
വിവിധ ആവശ്യങ്ങള്‍ക്കായി ഒക്ടോബര്‍  10 ന് വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ വരാനായി ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ ഒക്ടോബര്‍ 19 ന് രാവിലെ ഓഫീസില്‍ ഹാജരാകണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

ഗതാഗത നിയന്ത്രണം

മുക്കം – അരീക്കോട് റോഡിൽ നോർത്ത് കാരശ്ശേരി ജംഗ്ഷനിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതു വരെ മുക്കം ഭാഗത്തു നിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തു നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മുരിങ്ങമ്പുറായി ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി – മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാരമൂല – കുമാരനല്ലൂർ വഴിയും പോകേണ്ടതാണ്. 
മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരശ്ശേരി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുക്കം – ചെറുവാടി (എൻ.എം ഹുസൈൻ ഹാജി) റോഡ് വഴി ചീപ്പാംകുഴി ജംഗ്ഷനിൽ നിന്നും കറുത്തപറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അംശാദായം അടക്കല്‍ തിയ്യതി നീട്ടി

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ കീഴിലെ കര്‍ഷകത്തൊഴിലാളി അംഗങ്ങളില്‍ 24 മാസത്തിനകം അംശാദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായം അടച്ച അംഗത്വം സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി 2020 ഫെബ്രുവരി 29 വരെ നീട്ടി. 24 മാസത്തിലധികം അംശാദായം കുടിശ്ശിക വരുത്തിയ തൊഴിലാളികളില്‍ നിന്നും കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ സഹിതം 2020 ഫെബ്രുവരി 29 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനു അംഗത്വം സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. ഈ ഉത്തരവ് പ്രകാരം കുടിശ്ശിക നിവാരണം ചെയ്ത അംഗത്വം പുനഃസ്ഥാപിച്ചവര്‍ക്ക് കുടിശ്ശിക കാലയളവില്‍ ഉണ്ടായ പ്രസവം, വിവാഹം, ചികിത്സ, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!