kerala

ഇപിഎഫ്ഒ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് എല്ലാ ബാങ്കുകളുടെയും ഏത് ശാഖയില്‍ നിന്നും പെന്‍ഷന്‍ എടുക്കാം;സൗകര്യം ജനുവരി 1 മുതല്‍ പ്രാബല്യത്തിൽ

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് ജനുവരി 1 മുതല്‍ എല്ലാ ബാങ്കുകളേയും ഏത് ശാഖയില്‍ നിന്നും പെന്‍ഷന്‍ എടുക്കാന്‍ കഴിയും. ഇപിഎസ് 1995 പ്രകാരം പെന്‍ഷനുള്ള കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സിസ്റ്റം (സിപിപിഎസ്) സര്‍ക്കാര്‍ അംഗീകരിച്ചു. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) നവീകരണത്തിലേക്കുള്ള നാഴികക്കല്ലാണ് സിപിപിഎസിന്‍റെ അംഗീകാരമെന്ന കേന്ദ്ര തൊഴില്‍ മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതനുസരിച്ച്, പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും ഏത് ശാഖയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍കാരുടെ ദീര്‍ഘകാലത്തെ പ്രശ്നമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.അംഗങ്ങളുടെയും പെന്‍ഷന്‍കാരുടെയും ആവശ്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇപിഎഫ്ഒയെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന പെന്‍ഷന്‍കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പെന്‍ഷന്‍ രേഖകള്‍ ഒരു ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെന്‍ഷന്‍ തുക കൈപ്പറ്റാന്‍ ഏറെ ദൂരം പോകേണ്ടി വരുന്നത് പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു.ഇപിഎഫ്ഒയുടെ നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡേണൈസേഷന്‍ പ്രോജക്ടിന്‍റെ സെന്‍ട്രലൈസ്ഡ് ഐടി എനേബിള്‍ഡ് സിസ്റ്റത്തിന്‍റെ ഭാഗമായി 2025 ജനുവരി 1 മുതല്‍ ഈ സൗകര്യം ആരംഭിക്കും. പുതിയ സംവിധാനത്തിന് ശേഷം പെന്‍ഷന്‍കാര്‍ക്ക് ബാങ്കില്‍ പോകേണ്ടി വരില്ല. ഇത് പെന്‍ഷന്‍ വിതരണ ചെലവും കുറയ്ക്കും, പേയ്മെന്‍റ് റിലീസ് ചെയ്ത ഉടന്‍ തന്നെ പെന്‍ഷന്‍ തുക അകൗണ്ടില്‍ നിക്ഷേപിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

kerala Kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!