സിനിമാ താരം ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം .ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പിക്കപ്പ് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരുവരും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്