ഈ അധ്യാപകദിനത്തിൽ വർഷങ്ങൾക്കിപ്പുറം തന്റെ പ്രിയപ്പെട്ട അധ്യാപകരെയെല്ലാം ഓർത്തെടുത്ത് വീട്ടിലെത്തി ആദരം അർപ്പിച്ചിരിക്കുകയാണ് കുന്ദമംഗലം ഉപജില്ലയുടെ വിദ്യാഭ്യാസ ഓഫിസറും അധ്യാപകനുമായ പോൾ കെ ജെ.പ്രൈമറി മുതൽ കോളേജ് വരെ പഠിപ്പിച്ച അധ്യാപകരുടെ വീട്ടിലെത്തിയാണ് പോൾ പൊന്നാടയണിച്ചത്.

പ്രശസ്ത ചിത്രരചനാ കലാകാരൻ സിഗ്നി ദേവരാജ് മാഷ്, കുന്ദമംഗലം മുൻ എച്ച് എം ഫോറം സെക്രട്ടറി രാജേന്ദ്രകുമാർ മാഷ്, ആർ ഇ സി GVHടട ലെ സീന ടീച്ചർ എന്നിവരും ഇദ്ദേഹത്തോടപ്പം ഒപ്പമുണ്ടായിരുന്നു. സ്കൂളുകളിലും കോളജുകളിലുമൊക്കെ പൂർവ വിദ്യാർഥി സംഗമങ്ങൾ നടക്കാറുണ്ടെങ്കിലും ഇത്തരത്തിൽ ഒരു അനുഭവം ഏറെക്കുറെ എല്ലാ അധ്യാപകർക്കും ആദ്യമായിരുന്നു.പലരും സന്തോഷത്താൽ കണ്ണുകളിൽ ഈറനണിയിച്ചു.1976 മുതൽ 1989 വരെ യുള്ള അധ്യാപകരെയാണ് സന്ദർശിച്ചത്.ഇതിനോടപ്പം ആദരിക്കുന്ന സമയത്ത് തന്നെ അവരുടെ ചിത്രം അപ്പോൾ തന്നെ ചിത്രരചനാ കലാകാരൻ സിഗ്നി ദേവരാജ് മാഷ്, വരച്ചു നൽകുകയും ചെയ്തു.

ഇതും പല അധ്യാപകർക്കും ഒരു പുതിയ അനുഭവമായിരുന്നു.കൂടാതെ തങ്ങളുടെ പ്രിയപ്പെട്ട പോൾ സാറിനെ കാണാൻ മൂന്ന് വിദ്യാർത്ഥികളും അതി രാവിലെ എത്തിയിരുന്നു.അതേസമയം കുന്ദമംഗലം സബ് ജില്ലാ അധ്യാപകദിനാഘോഷം 2 മണിക്ക് ആരംഭിച്ചു.കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അബ്‌ദുറഹ്‌മാൻ,മുഖ്യാതിഥിയായി.കണ്ണൻ ജി നാഥ് ആശംസയറിയിച്ചു.

