Local News

ഒളവണ്ണയില്‍ 1.44 കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഒരു റോഡിന്‍റെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച 6 റോഡുകളുടെ പ്രവര്‍ത്തികളുടെ ആരംഭവും പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ നാല് റോഡുകളുടെ പ്രവൃത്തികള്‍ക്കു എം.എല്‍.എയുടെനിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ 35 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കുമാണ് തുടക്കം കുറിച്ചത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ഒരു റോഡിന്‍റെ പൂര്‍ത്തീകരണ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ മൂർക്കനാട് സ്കൂൾ കോഴിക്കോടന്‍കുന്ന് റോഡ് (10 ലക്ഷം), മാവത്തുംപടി റോഡ് (15 ലക്ഷം), അറപ്പുഴ കൊടല്‍പാടം റോഡ് (15 ലക്ഷം), പറപ്പാറക്കുന്ന് കൂഞ്ഞാമൂല റോഡ് (14 ലക്ഷം) എം.എല്‍.എയുടെ നിയോജകമണ്ഡലം
ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ കള്ളിക്കുന്ന് പാണ്ട്യാലത്തൊടി റോഡ് (25 ലക്ഷം), അറപ്പുഴ എന്‍.എച്ച് ലിങ്ക് റോഡ് (10 ലക്ഷം) പ്രവൃത്തി പൂര്‍ത്തീകരിച്ച കീഴ് വീട്ടില്‍ അംഗനവാടി റോഡ് (25 ലക്ഷം) എന്നിവയുടെ
ഉദ്ഘാടനമാണ് എം.എല്‍.എ നിര്‍വ്വഹിച്ചത്.

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ കുറുപ്പം വീട്ടില്‍ റോഡ് (10
ലക്ഷം), പാലാഴിമഠം മഹാവിഷ്ണു ക്ഷേത്രം റോഡ് (10 ലക്ഷം) എന്നീ പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ ആരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. വിജയൻ, കെ.കെ ജയപ്രകാശൻ, എം.എൻ വേണുഗോപാലൻ, ഇ.രമണി, ഷാജി പനങ്ങാവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ജി വിനീഷ്, പുത്തലത്ത് റംല സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!