കുന്ദമംഗലം : സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിക്കുന്ന ദളിത്-ആദിവാസി ജനവിഭാഗങ്ങളെ ഏറ്റവും കൂടുതൽ മോശമായി ബാധിക്കാൻ പോകുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന മുൻ എം എൽ എ യു സി രാമൻ ആവശ്യപെട്ടു.
നിലവിലെ പൊതു വിദ്യഭ്യാസ സമ്പ്രദായത്തെ അടിമുടി പൊളിച്ചെഴുതുന്നതും ഉന്നത വിദ്യഭ്യാസ രംഗത്തെ
മുഴുവനായും സ്വകാര്യവത്ക്കരിക്കുന്നതുമാണ് ഈ നയം. ഉന്നത വിദ്യഭ്യാസ കച്ചവട താൽപ്പര്യാർത്ഥം കോർപ്പറേറ്റുകൾക്ക് തുറന്ന് കൊടുക്കുന്ന പുതിയ വിദ്യഭ്യാസ നയം എന്ന ആക്ഷേപവും നിലനിൽക്കുന്ന ഈ വേളയിൽ കേന്ദ്ര സർക്കാർ ഈ നയം നടപ്പിലാക്കാൻ പിടിവാശി കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപകദിനത്തിൽ കുന്ദമംഗലം മണ്ഡലം ദളിത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച ശ്രീ.AK കണ്ണൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജി പുൽക്കുന്നിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ. ഹകീം മാസ്റ്റർ ,
രമേഷ് തത്തമ്മ പറമ്പിൽ,ഗണേഷൻ അരയങ്കോട്,രവി തെറ്റത്ത്,രാജേഷ് പാലിയിൽ,
അഫ്സൽ കള്ളൻ തോട് എന്നിവർ സംബന്ധിച്ചു.

