സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് എന്നീ ജില്ലകളിലെ സ്വദേശികളാണ് മരണപെട്ടത്. ആലപ്പുഴയിൽ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട് കേവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു.

