തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാലിന്റെ വില 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ഇക്കാര്യം മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.
വെള്ളിയാഴ്ച വകുപ്പു മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും എത്ര രൂപ വര്‍ദ്ധിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് വില വര്‍ദ്ധനയെന്ന് മില്‍മ ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ ഇനിനോടകം തന്നെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.,. നാല് രൂപ വര്‍ദ്ധിപ്പിച്ച് 46 രൂപയാണ് ഒരു ലിറ്റര്‍ പാലിന് ഫാമുകളിലെ നിരക്ക്.