ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി അഫ്ഗാന്‍ താരം റാഷിദ് ഘാന്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ മാറ്റത്തിലാണ് റാഷിദ് ഖാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
20 വര്‍ഷവും 350 ദിവസവുമാണ് ടെസ്റ്റില്‍ നായക പദവി ഏറ്റെടുക്കുമ്പോള്‍ റാഷിദ് ഖാന് പ്രായം. 15 വര്‍ഷം മുന്‍പ് സിംബാവെ താരം തതേന്ദ തയ്ബുവാണ് ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ വ്യത്യാസത്തില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടം റാഷിദ് ഖാന്‍ സ്വന്തം പേരിലാക്കുകയായിരുന്നു. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. 21 വര്‍ഷവും 77 ദിവസവും പ്രായമുള്ളപ്പോള്‍ ആണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ഏകദിന ക്രിക്കറ്റിലും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ റാഷിദ് ഖാനാണ്. 2018 മാര്‍ച്ചിലാണ് ഏകദിന ക്രിക്കറ്റില്‍ റാഷിദ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്.