കോട്ടയം: സെപ്റ്റംബര്‍ 23ന് നടക്കുന്ന പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയത് 17 പേര്‍.
അവസാന ദിവസമായിരുന്ന ഇന്ന്(സെപ്റ്റംബര്‍ നാല്) 12 പേര്‍ പത്രിക നല്‍കി. ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(സെപ്റ്റംബര്‍ അഞ്ച്) രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.