National

പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാരും പുനഃസംഘടനയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്.

ഡല്‍ഹിയിലുള്ള എംപിമാരുടെ അഭിപ്രായവും തേടും. അതിനുശേഷം എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ നടത്താനാണ് നീക്കം.

ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരും തമ്മില്‍ ഇന്നും നാളെയും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തുക. ഡിസിസിമാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയത്തിലും ചര്‍ച്ചയുണ്ടാകും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!