ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം തിങ്കളാഴ്ച രാവിലെ 11 ന് കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, എ ഡി എം ബി ജ്യോതി , ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ എന്‍ രാജു , അനില്‍ ഫിലിപ്പ്, ഇടുക്കി എല്‍ ആര്‍ തഹസില്‍ദാര്‍ .മിനി കെ ജോണ്‍, കളക്ടറേറ് സീനിയര്‍ സൂപ്രണ്ട് ബിനു ജോസഫ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെയും കളക്ടറേറ്റിലെയും ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പുതപ്പ്, ബെഡ്ഷീറ്റ്, കമ്പിളി തുണികള്‍, പാത്രങ്ങള്‍, ഗ്യാസ് സ്റ്റവ്, പായകള്‍, പലവ്യഞ്ജനങ്ങള്‍ മുതലായവയാണ് ഇടുക്കിയില്‍ നിന്നും വയനാട്ടിലേക്ക് അയച്ചത്.
വയനാടിന് ഇടുക്കിയുടെ സഹായഹസ്തം; ജില്ലാകളക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

