തിരുവനന്തപുരം: ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ സ്മാരക പ്രഥമ സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. 1,11,111 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.എം.ടി.ക്ക് നവതി പ്രണാമമായാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.പിന്നീട് കോഴിക്കോട്ട് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. എസ്.വി. വേണുഗോപന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ 23-ന് എസ്.വി. ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ നടത്തും.
സന്തോഷ് പി. തമ്പി, എസ്.വി. പ്രേമകുമാരന്‍ നായര്‍, എസ്.വി. ഗോപകുമാര്‍, കെ. മാധവന്‍ നായര്‍, കൊച്ചുനാരായണന്‍, നിശ ഗോപന്‍, എം.എസ്. വിഷ്ണു എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.