കോഴിക്കോട്: ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ സാബിത്താണ് 27 കഴിഞ്ഞദിവസം മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൂന്നുമാസത്തോളമായി ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.സാമ്പിത്തിന്റെ മാതാപിതാക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.