തലമുറകളുടെ പോരാട്ടം ഫലം കണ്ടെന്നും രാമജന്മ ഭൂമി ഇന്ന് സ്വതന്ത്രമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര തറക്കല്ലിടലിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ക്ഷേത്രം ദേശിയതയുടെ അടയാളമാണ്., ആധുനിക ഇന്ത്യയുടെ പ്രതീകമാണ്, ചരിത്രത്തില്‍ ഇത് സുവര്‍ണ അധ്യായമായി മാറും. അയോധ്യയെ ഇത് പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള ഭാരതീയര്‍ക്ക് ആശംസ നേരുന്നതായും അദ്ദേഹം പറഞ്ഞു.
തലമുറകളുടെ പോരാട്ടം ഫലം കണ്ടു; രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി

