രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. രണ്ടാഴ്ചക്കുള്ളില്‍ കൊറോണ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.
പ്രതിരോധ പ്രവര്‍ത്തനത്തിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് മുന്‍ഗണനയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി ജില്ലാ കലക്ടര്‍മാര്‍ ദിവസവും ജില്ലാ പൊലീസ് മേധാവികളുമായും, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായും ചര്‍ച്ച നടത്തണമെന്നു ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഹോം ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹിക അകലം പാലിക്കുന്നതിലും പൊലീസാകും മേല്‍നോട്ടം വഹിക്കുകയെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിതല ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.