ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിന് പിന്നാലെ കാശ്മീര്‍ രണ്ടായി വിഭജിക്കണം എന്ന ശുപാര്‍ശമുമായി അമിത് ഷാ. കാശ്മീര്‍ എന്നും ലഡാക്ക് എന്നുമുള്ള രണ്ട് പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണമെന്നാണ് അമിത് ഷാ രാജ്യസഭയില്‍ ആവശ്യപ്പെട്ടത്.
ലഡാക്കിലെ ജനങ്ങള്‍ ഏറെനാളായി ആവശ്യപ്പെടുന്ന ഒന്നാണിതെന്നും ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്.
രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.